Thursday 1 October 2015

എന്താണ് ഇ-മാലിന്യം അഥവാ ഇ-വേസ്റ്റ്

ഇ-വേസ്റ്റ് എന്നത് ഇലക്ട്രോണിക് വേസ്റ്റ് എന്നതിന്റെ ചുരുക്കപ്പേരാണ്. ഉപയോഗശൂന്യമായത് കൊണ്ട് ഉപേക്ഷിക്കപ്പെടുന്ന ഇലക്ട്രോണിക് ഉപകരണങ്ങളേയും യന്ത്രഭാഗങ്ങളേയുമാണ് ഇ-വേസ്റ്റ് എന്ന് വിളിക്കുന്നത്‌. കേടായ ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ, റെഫ്രിജറേറ്ററുകൾ മൊബൈൽ ഫോണുകൾ, എയർ കണ്ടീഷനറുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

അമേരിക്കയും ചൈനയുമാണ് കാലങ്ങളായി ഇ-വേസ്റ്റ് ഉൽപ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങൾ. ഇ-വേസ്റ്റ് ഉൽപ്പാദനത്തിൽ അഞ്ചാം സ്ഥാനമാണ്  ഇന്ത്യക്കുള്ളത്.
                 
                  ഇ-വേസ്റ്റിൽ അപകടകാരികളായ ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാവും. ഇ-വേസ്റ്റ് ശരിയായ രീതിയിൽ നിർമാർജനം ചെയ്യാതിരുന്നാൽ അവയിലടങ്ങിയിട്ടുള്ള അപകടകാരിയായ രാസപദാർഥങ്ങൾ ജലവും വായുവുമായി പ്രതിപ്രവർത്തനം നടത്തി ജലത്തെയും വായുവിനെയും മലിനമാക്കുന്നു. പുനരുപയോഗം(re-use),പുന ചംക്രമണം(re-cycle) എന്നിവയൊക്കെയാണ്  ഇ-വേസ്റ്റ് നിർമാർജനത്തിൽ അവലംബിക്കാവുന്ന സുരക്ഷിത മാർഗങ്ങൾ. ഈ രീതികളിലൂടെ നിർമാർജനം സാധിക്കാത്തതു മാത്രമേ തീർത്തും ഉപയോഗശൂന്യമെന്ന രീതിയിൽ സംസ്കരിക്കാവൂ.

No comments:

Post a Comment