Friday 25 September 2015

സിബ്ബ് എന്നാണ് കണ്ടുപിടിക്കപ്പെട്ടത്


ഒരു വശത്തേക്ക് വലിച്ചാൽ തുറക്കുകയും എതിർദിശയിൽ വലിച്ചാൽ അടയുകയും ചെയ്യുന്ന സൂത്രവിദ്യയായ സിബ്ബുകൾ നിങ്ങൾ കണ്ടിട്ടില്ലേ. ഈ സൂത്രത്തിന്റെ ആദ്യരൂപം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ആദ്യമായി നിർമ്മിക്കപ്പെട്ടത്. അമേരിക്കയിലെ വിറ്റ്കോമ്പ് ജഡ്സണ്‍ എന്ന ചെറുപ്പക്കാരനായ ഒരു എഞ്ചിനീയറായിരുന്നു ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. എന്നാൽ ഈ സൂത്രം വിൽക്കാൻ ജഡ്സണ്‍ വളരെയധികം ശ്രമിച്ചുവെങ്കിലും ആരും ഇത് വാങ്ങാൻ തയ്യാറായില്ല.  'ക്ലാസ്പ് ലോക്കർ' എന്നായിരുന്നു ഈ സൂത്രത്തിന് ജഡ്സണ്‍ നൽകിയ പേര്.
ജഡ്സണ്‍ ഈ സൂത്രത്തിന് പല പരിഷ്കാരങ്ങളും വരുത്തി 'സീ-സെക്യൂരിറ്റി' എന്ന പേരിൽ പുറത്തിറക്കി. എന്നാൽ ഇടക്കിടെ തനിയെ തുറക്കുന്നു എന്നൊരു കുറവ് ഈ കണ്ടുപിടുത്തത്തിനുണ്ടായിരുന്നു.
             അതിനിടെ ലിവസ് വാക്കർ എന്നൊരാൾ   ജഡ്സണ്റെ ഈ കണ്ടുപിടുത്തം  ശ്രദ്ധിച്ചിരുന്നു. അദ്ദേഹം ഈ 'അടക്കും സൂത്രവിദ്യ'  നിർമിക്കാനായി ഒരു കമ്പനി തന്നെ പെൻസിൽവാനിയയിൽ സ്ഥാപിച്ചു. മാത്രമല്ല ഇതിലെ കുഴപ്പങ്ങൾ പരിഹരിക്കാനായി ഗിഡിയൻ സാൻഡ്ബാക്ക് എന്നൊരാളെ എർപ്പാടാക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇന്ന് നാം കാണുന്ന രീതിയിലുള്ള സിബ്ബുകൾ ഉണ്ടായത്.1913 ലാണ് ഇന്ന് കാണുന്ന തരത്തിലുള്ള സിബ്ബുകൾ ആദ്യമായി നിർമ്മിക്കപ്പെട്ടത് .
                       അതിനു ശേഷം ബി.എഫ് .ഗുഡ്റിച്ച്  എന്ന ഷൂ നിർമ്മാണ കമ്പനി ഈ ചങ്ങലവിദ്യ ഉപയോഗിച്ച് ബൂട്ടുകൾ പുറത്തിറക്കി. ആദ്യം ഈ ബൂട്ടിന് 'മിസ്ടിക് ബൂട്ട്' എന്നായിരുന്നു പേരുണ്ടായിരുന്നത് .എന്നാൽ കമ്പനിയുടെ ഉടമസ്ഥന് ഈ പേര് തീരെ പിടിച്ചില്ല .അദ്ദേഹം അതിന് കൊടുത്ത പുതിയ പെരെന്തെന്നോ ? സിബ്ബർ ബൂട്ട് !
                 പുതിയ  ഈ സൂത്രവിദ്യക്ക് 'സിബ്ബർ' എന്ന പേരും, 'സിബ്ബ്' എന്ന ഓമനപ്പേരും ലഭിച്ചത് അങ്ങനെയാണ്.

No comments:

Post a Comment