Friday 30 October 2015

'ആന്റി' എന്ന് പേരുള്ള കുരങ്ങിന്റെ പ്രത്യേകതയെന്ത്

ജനതിക പരിവർത്തനം വഴി സൃഷ്‌ടിച്ച ആദ്യത്തെ കുരങ്ങാണ്  'ആന്റി'. ഒരു ജീവിയിൽ നിന്നോ, സസ്യത്തിൽ നിന്നോ, സൂക്ഷ്മാണുവിൽ നിന്നോ അവയ്ക്ക് പ്രത്യേകസ്വഭാവം നൽകുന്ന ജീനിനെയോ, ജീൻ സമൂഹത്തെയോ വേർതിരിച്ച ശേഷം അവയെ മറ്റൊരു ജീവിയിലേക്കോ, സസ്യത്തിലേക്കോ, സൂക്ഷ്മാണുവിലേക്കോ മാറ്റിസ്ഥാപിച്ച്  പുതിയ സ്വഭാവഗുണങ്ങളുള്ള  ജീവികളെ സൃഷ്ടിക്കുന്ന പ്രക്രിയെയാണ് ജനതിക പരിഷ്കരണം എന്ന് പറയുന്നത്. ഇത്തരത്തിൽ ജനതിക പരിഷ്കരണം വഴി സൃഷ്ടിക്കുന്ന ജീവികളെ ട്രാൻസ്ജെനിക് ജീവികളെന്നു പറയുന്നു.

കടൽചൊറി അതാ 'ജെല്ലിഫിഷ് ' എന്ന ജലജീവിക്ക് ശരീരത്തിൽ ബൾബ്‌ പോലെ പ്രകാശിക്കുന്ന കോശങ്ങളാണുള്ളത്. ഇങ്ങനെ ബൾബ്‌ പോലെ തിളങ്ങുന്ന സ്വഭാവം നല്കുന്നത് അവയുടെ പ്രത്യേകതരം ജീനുകളാണ്. ഈ പ്രത്യേക സ്വഭാവമുള്ള ജീനുകളെ ഒരു കുരങ്ങിന്റെ ക്രോമോസോമിലേക്ക് നിവേശിപ്പിച്ചാണ് ആന്റിയെ ശാസ്ത്രജ്ഞർ സൃഷ്ടിച്ചത്. അത് കൊണ്ട് തന്നെ ബൾബ്‌ പോലെ തിളങ്ങുന്ന കോശങ്ങളുമായാണ്  ആന്റി ജനിച്ചത്‌.

             തിളങ്ങുന്ന സ്വഭാവമുള്ള കോശങ്ങൾ മൈക്രോസ്കോപ്പിൽ പഠനവിധേയമാക്കുമ്പോൾ അവയുടെ ഉള്ളിലുള്ള മാറ്റങ്ങളെ വളരെ വ്യക്തതയോടെ കാണാൻ സാധിക്കുന്നു. അത് കൊണ്ട് തന്നെ ആന്റിയുടെ ജനനം കാൻസർ, മറവിരോഗം, എയിഡ്സ്, ഡയബെറ്റിസ്  തുടങ്ങിയ രോഗങ്ങളെ കുറിച്ചുള്ള പഠനങ്ങളിൽ കൂടുതൽ സഹായകമാവുമെന്ന്  ശാസ്ത്രജ്ഞർ കരുതുന്നു.
                
                        2000ത്തിലെ ഒക്ടോബർ മാസം രണ്ടാം തിയതി അമേരിക്കയിലെ ഒറിഗോണ്‍ റീജണൽ പ്രൈമേറ്റ് റിസർച്ച്  സെന്ററിലാണ് ആന്റി ജനിച്ചത്‌.

Thursday 8 October 2015

"ഒരടിമയായിരിക്കാൻ ഇഷ്ടമല്ലാത്തത്‌ പോലെ ഒരു യജമാനനായിരിക്കാനും ആഗ്രഹമില്ല" എന്ന് പറഞ്ഞതാര്


അബ്രഹാം ലിങ്കണ്‍. അമേരിക്ക കണ്ട ഏറ്റവും മികച്ച രാഷ്ട്രപതിമാരിൽ ഒരാളാണ് അദ്ദേഹം. പല മഹാന്മാരായ ചരിത്രകാരന്മാരും ഏറ്റവും മഹാനായ അമേരിക്കൻ പ്രസിഡന്റായി വിലയിരുത്തുന്നതും ഇദ്ദേഹത്തെയാണ്.

ഒരു വെറും സാധാരണക്കാരന്റെ ജീവിത സാഹചര്യങ്ങളിൽ നിന്നും ഉയർന്ന് വന്ന് പ്രസിഡന്റ്‌ പദത്തിലെത്തിയ ആളായിരുന്നു അദ്ദേഹം. പൌരാവകാശത്തിന്റെയും  ജനാതിപത്യത്തിന്റെയും തികഞ്ഞ വക്താവായിരുന്നു  എന്നും അദ്ദേഹം.

അമേരിക്കയിൽ നിലനിന്നിരുന്ന അടിമത്വതിനെതിരെ പോരാടിയ അദ്ദേഹം അമേരിക്കയിലുണ്ടായിരുന്ന അടിമകളെ സ്വതന്ത്രരായി പ്രഖ്യാപിച്ചു. അടിമത്വത്തിൽ നിന്ന് മോചിപ്പിച്ച്‌ തും അധെഹമാണ് .ആഭ്യന്തര യുദ്ധമുണ്ടായ കാലത്ത് അമേരിക്ക ചിന്നഭിന്ന മാകുമെന്ന ഗതി വന്നപ്പോൾ, ഇതിൽ നിന്നും

Wednesday 7 October 2015

'വെനീസിലെ വ്യാപാരി' എന്താണ്

'വെനീസിലെ വ്യാപാരി' എന്നത്  ലോകപ്രശസ്ത സാഹിത്യകാരൻ ഷേക്ക്‌സ്പീയറുടെ വളരെ പ്രശസ്തതമായ ഒരു നാടകമാണ്. ലോകസാഹിത്യത്തിലെ തന്നെ എക്കാലത്തെയും മികച്ച കൃതികളായാണ് ഷെക്സ്പീർ കൃതികൾ കരുതപ്പെടുന്നത്.

പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ  ജീവിച്ചിരുന്ന അന്റോണിയോ  എന്ന വ്യാപാരിയുടെ കഥയാണ്  'വെനീസിലെ വ്യാപാരി'. അന്റോണിയോ തന്റെ ഉറ്റ സുഹൃത്തിന്റെ പ്രണസാഫല്യത്തിന് വേണ്ടി ജൂതനായ പലിശക്കാരൻ ശ്യ്ലോക്കിൽ നിന്നും പണം കടം വാങ്ങുന്നു. ജൂതനനെന്നത് കൊണ്ട് തന്നെ അന്റൊനിയോക്ക് ശ്യ്ലോക്കിനെ ഇഷ്ടമായിരുന്നില്ല. എങ്കിലും വേറെ നിവര്തിയില്ലതതുകൊണ്ട് അന്റോണിയോ അതിനു തയ്യാറാകുന്നു. പണം തിരിച്ചു നല്കാൻ സാധിച്ചില്ലെങ്കിൽ തന്റെ ശരീരത്തിൽ നിന്നും ഒരു തൂക്കം മാംസം നല്കാമെന്ന വ്യവസ്ഥയും അംഗീകരിക്കുന്നു. നിർഭാഗ്യവശാൽ അന്റൊനിഒക്കു പണം തിരിച്ചു നല്കാൻ കഴിയാതെ വരുന്നു. ഇതിനു പകരമായി അന്റോണിയോയ്ക്ക് ശരീരത്തിൽ ഒരു തൂക്കം മാംസം ശ്യ്ലോക്കിനു നല്കേണ്ട സ്ഥിതി വരുന്നു.
                                     ഈ അവസരത്തിൽ ഒരു വക്കീലിന്റെ പ്രച്ഛന്നവേഷത്തിൽ സുഹൃത്തിന്റെ പ്രണയിനിയായ പോർട്ടിയ അന്റോണിയോയെ രക്ഷിക്കാൻ എത്തുന്നു. വാങ്ങിയ പണത്തിന്  പകരം മാംസം ആവശ്യപ്പെട്ട പലിശക്കാരനായ ഷയ് ലോക്ക്   ഒടുവിൽ പരാജിതനായി മടങ്ങുന്നിടത്താണ്  നാടകം പര്യവസാനിക്കുന്നത്.
               
 ഷേക്ക്‌സ്പിയർ ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച നാടകകൃത്തായാണ്‌ കണക്കാക്കുന്നത്. 38ഓളം നാടകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് .അദ്ദേഹത്തിന്റെ ആദ്യകാല നാടകങ്ങൾ  ഹാസ്യസ്വഭാവമുള്ളതും ചരിത്രസ്വഭാവമുള്ളതുമായിരുന്നു. എന്നാൽ പിൽക്കാലത്ത്‌ എഴുതിയവയെല്ലാം ദുരന്തനാടകങ്ങളായിരുന്നു. ഹാംലെറ്റ് ,ഒഥെല്ലോ.കിംഗ്‌ ലിയർ ,മാക്ബെത്ത് എന്നിവയൊക്കെ അദ്ധേഹത്തിന്റെ പ്രശസ്ത ദുരന്തനാടകങ്ങളാണ്.

Tuesday 6 October 2015

പ്രതിവർഷം ഏതു ദിവസമാണ് ഇന്ത്യയിൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാറുള്ളത്

ഇന്ത്യയിൽ കേന്ദ്ര ബജറ്റ്‌ ഫെബ്രുവരി മാസത്തിലെ അവസാനത്തെ പ്രവർത്തി ദിവസത്തിലാണ് അവതരിപ്പിക്കുക. പാർലമെന്റിൽ വെച്ച് ധനകാര്യമന്ത്രിയാണ് ഈ ദൗത്യം നിർവ്വഹിക്കുക.           

         കേന്ദ്ര ബജറ്റിന് റവന്യു ബജറ്റെന്നും, ക്യാപിറ്റൽ ബജറ്റെന്നും പറയുന്ന രണ്ടു പ്രധാന ഭാഗങ്ങളുണ്ട്. നികുതിയുടെ വരവുകളും ചെലവുകളും അടങ്ങുന്ന ഭാഗമാണ്  റവന്യു ബജറ്റ്. മൂലധന വരവുകളും ചെലവുകളും അടങ്ങുന്ന ഭാഗത്തെ 'മൂലധന ബജറ്റ് ' അഥവാ  'ക്യാപിറ്റൽ ബജറ്റെ'ന്നും പറയുന്നു. എല്ലാ വർഷത്തിലെയും ഏപ്രിൽ മാസം ഒന്നാം തിയതി മുതലാണ്‌ ആ വർഷത്തെ ബജറ്റ് പ്രയോഗത്തിൽ വരിക.editing needed

Sunday 4 October 2015

ഹിപ്പോക്രാറ്റസ് ആരായിരുന്നു



ഗ്രീസിലെ പ്രധാന വൈദ്യശാസ്ത്രജ്ഞ്യൻ ആയിരുന്നു ഹിപ്പോക്രാറ്റസ്.  ഹിപ്പോക്രാറ്റസ്സിനെ 'ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവാ'യാണ് കണക്കാക്കുന്നത്. വൈദ്യശാസ്ത്രത്തെക്കുറിച്ച്  53 പുസ്തകങ്ങൾ എഴുതിയ ആളാണ്‌ അദ്ദേഹം. ഈ പുസ്തകങ്ങളെ 'കോർപ്പസ്' എന്ന് വിളിക്കുന്നു.


 പുരോഹിതന്റെ മകനായാണ്‌  ജനിച്ചതെങ്കിലും അന്ധവിശ്വാസങ്ങൾക്ക് എതിരായിരുന്നു ഹിപ്പോക്രാറ്റസ്. ഓരോ രോഗത്തിനും കാരണം ദേവകോപമല്ല, മറിച്ച്  മനുഷ്യന്റെ ചുറ്റുപാടുകളാണെന്ന് എന്ന് അദ്ദേഹം സമർഥിച്ചു
                
                      ഇന്നും വൈദ്യശാസ്ത്ര വിദ്യാർഥികൾ പ്രതിജ്ഞയെടുക്കുന്നത്  ഹിപ്പോക്രാറ്റസിന്റെ നാമത്തിലാണ്. ഈ പ്രതിജ്ഞയെ 'ഹിപ്പോക്രാറ്റിക്ക്  പ്രതിജ്ഞ' അഥവാ 'ഹിപ്പോക്രാറ്റിക്ക് ഓത്ത് ' എന്ന് പറയുന്നതും അത് കൊണ്ട് തന്നെയാണ്.

വിൻഡോസ്‌ ഫോണുകളിൽ നെറ്റ്‌ കണക്ഷൻ ഇല്ലാതെ ഭൂപടം ഉപയോഗിച്ച് പോകേണ്ട വഴി കണ്ടുപിടിക്കാൻ കഴിയുമോ


ചെയ്യാം. വിൻഡോസ്‌ ഫോണുകളിൽ ഇന്റർനെറ്റ്‌ കണക്ഷൻ ഇല്ലാതെ തന്നെ നിങ്ങളുടെ ഇപ്പോഴുള്ള സ്ഥാനം ഭൂപടത്തിൽ കാണാൻ  സാധിക്കും, നിശ്ചിത സ്ഥലത്തേക്ക്  പോകാൻ എത്ര  വഴികൾ ഉണ്ടെന്ന്  തിരയാം, ഇനി എത്ര ദൂരം കൂടി പോകാനുണ്ട്, പോകേണ്ട സ്ഥലത്ത് എത്താൻ എത്ര സമയമെടുക്കും എന്നറിയാം, ഡ്രൈവ് ചെയ്യുമ്പോൾ ഒരു സഹായിയെ പോലെ വഴി പറഞ്ഞു തരാൻ ഉപയോഗിക്കാം. എങ്ങനെയെന്നല്ലേ അതിനാണ് നിങ്ങളുടെ വിൻഡോസ് ഫോണിളുള്ള 'ഹിയർ മാപ്സ് ','ഹിയർ ഡ്രൈവ് ' എന്നീ അപ്പ്ലിക്കേഷനുകൾ. ഇത് ഏകദേശം ആൻഡ്രോയ്ട്  ഫോണിലെ 'ഗൂഗിൾ മാപ്സ് 'ന്റേത്  പോലെയുള്ള ഒര് അപ്പ്ലിക്കേഷനാണ്.
                            സാംസങ്ങിന്റെ ഗാലക്സി സ്‌ 4 പോലുള്ള ആൻഡ്രോയ്ട്  സെറ്റുകളിൽ  ഇതുപോലെയുള്ള സംവിധാനമുണ്ടെങ്കിലും ഭൂപടത്തിന്റെ കുറച്ചു ഭാഗത്തെ വിവരങ്ങൾ മാത്രമേ ശേഖരിച്ചു വെക്കാനും അറിയാനും സാധിക്കുകയുള്ളൂ. ഉദാഹരണത്തിന് നിങ്ങൾ കോഴിക്കോട് ജില്ലയിലാണ് നിൽക്കുന്നതെങ്കിൽ  നിങ്ങള്ക്ക് കോഴിക്കോടിന്  ചുറ്റുമുള്ള ഏതാനും കിലോമീറ്റർ ചുറ്റളവിലെ ഭൂപടം മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ വിൻഡോസിലെ 'ഹിയർ മാപ്സി'ൽ നെറ്റ് കണക്ഷനില്ലാതെ തന്നെ കോഴിക്കോടുള്ള നിങ്ങൾക്ക് ഇന്ത്യയിലുള്ള ഇതു സ്തലതെക്കുമുല്ല വഴി  അപ്പ്ലിക്കേഷനിലൂടെ ഭൂപടത്തിലൂടെ കണ്ടെത്താൻ കഴിയും. നെറ്റ് കണക്ഷൻ എടുക്കാൻ പൈസ ചിലവില്ല, നെറ്റ് കണക്ഷന്റെ റോമിംഗ് പ്രശ്നങ്ങൾ അഭിമുഖീകരിക്കണ്ട. ഒരു വിൻഡോസ്‌ ഫോണ്‍ കയ്യിൽ കരുതുക, ഒട്ടും പ്രയാസമില്ലാതെ യാത്ര ചെയ്യുക. 

blood

blood inte pie diagram ini rakthathilulla ororuthareyum parichayappettooolu

Saturday 3 October 2015

'ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ' എന്ന് അറിയപ്പെടുന്നത് ആരാണ്

 ഇന്ത്യയിലെ ഏറ്റവും ഉയർന്ന നീതിന്യായ കോടതിയായ സുപ്രീം കോടതിയാണ് 'ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ' എന്ന് അറിയപ്പെടുന്നത്. ന്യൂഡൽഹിയാണ് സുപ്രീം കോടതിയുടെ ആസ്ഥാനം.

     1950 ജനുവരി 28നാണ്  'സുപ്രീം കോടതി'  നിലവിൽ വന്നത്. അതായത്, ഭാരതം റിപ്പബ്ലിക് ആയതിന് രണ്ടു ദിവസം ശേഷം.

'ബോംബെ' നഗരത്തിന് ആ പേര് കിട്ടിയതെങ്ങനെ


1534ലാണ്  ഗുജറാത്ത്‌ സുൽത്താനേറ്റിന്റെ കയ്യിൽ നിന്നും പോർച്ചുഗീസുകാർ ബോംബെ പിടിച്ചടക്കുന്നത്.
അന്ന് അവർ അതിന് 'ബോം ബായ' എന്ന പേര് നല്കി. പൊർച്ചുഗീസ്സിൽ   'ബോം ബായ' എന്നാൽ  'നല്ല ഉൾക്കടൽ' എന്നാണ്  അർഥം. 'ബോം ബായ' എന്ന പേരാണ്  'ബോംബെ' ആയി മാറിയത്. 120 വർഷങ്ങളോളം ബോംബെ പറങ്കികളുടെ കൈവശം തന്നെയായിരുന്നു.

1662ലാണ്  ഈ തുറമുഖനഗരം ബ്രിട്ടീഷുകാരുടേതാവുന്നത്. അതും യുദ്ധം ചെയ്തു കൈവശപ്പെടുത്തിയതൊന്നുമല്ല കേട്ടോ. പിന്നെയോ. ബ്രിട്ടീഷ് രാജകുമാരൻ ചാൾസ് രണ്ടാമൻ, പോർച്ചുഗീസ് രാജകുമാരിയെ വിവാഹം കഴിച്ചപ്പോൾ രാജകുമാരന് പോർച്ചുഗീസുകാർ സ്ത്രീധനമായി കൊടുത്തത് ഈ തുറമുഖ നഗരമായിരുന്നു.
                       
                                  പിന്നീട് 1996ലാണ്  ഈ നഗരത്തിന്റെ  പേര്  'ബോംബെ'യിൽ നിന്ന് മാറി 'മുംബൈ' ആകുന്നത്. ഹിന്ദു ദേവതയായ 'മുംബാ' ദേവിയുടെയും, മറാത്തികളുടെ 'ആയി' എന്ന ദേവതയുടേയും പേരുകൾ കൂടി ചേർന്നാണ് 'മുംബൈ' എന്ന പേരുണ്ടായത്.

കുറ്റകൃത്യവിവരങ്ങൾ രഹസ്യമായി പോലീസിനെ അറിയിക്കാൻ വിളിക്കേണ്ട നമ്പറേത്

                                                                                    സ്വന്തം വിവരങ്ങൾ വെളിപ്പെടുത്താതെ
തന്നെ കുറ്റകൃത്യവിവരങ്ങൾ രഹസ്യമായി പോലീസിനെ അറിയിക്കാൻ സഹായിക്കുന്ന സംവിധാനമാണ് ക്രൈം സ്റ്റോപ്പർ സെൽ.

ഒരു വ്യക്തിക്ക് ആരെങ്കിലും ഒരു കുറ്റകൃത്യം ചെയ്യാൻ പോകുന്നു എന്ന അറിവ് കിട്ടിയാലോ, കുറ്റകൃത്യം നടന്നു കഴിഞ്ഞതായി അറിവ് കിട്ടിയാലോ, പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയെ കണ്ടെത്തിയാലോ, തീവ്രവാദികളെ കുറിച്ച് വിവരം ലഭിച്ചാലോ  ഒക്കെ സ്റ്റോപ്പർ സെല്ലിൽ വിളിച്ച്  അറിയിക്കാവുന്നതാണ്. ഈ ഫോണ്‍ നമ്പറിൽ വിളിച്ച് പറയുന്ന ഏതൊരു വ്യക്തിയുടെയും പേരോ, മേൽവിലാസമോ ഒന്നും തന്നെ വെളിപ്പെടുത്തേണ്ടതില്ല.
                   ക്രൈം സ്റ്റോപ്പർ സെല്ലിലേക്ക്  വിവരങ്ങൾ അറിയിക്കാനായി 1090 എന്ന നമ്പറിലാണ് വിളിക്കേണ്ടത്

Friday 2 October 2015

istaanbul


അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന ശരീരഭാഗമേത്




കണ്ണിലെ കോർണിയയാണ് അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന ശരീരഭാഗം.സാധാരണ നമ്മുടെ ശരീരത്തിലുള്ള എല്ലാ കോശങ്ങളിലേക്കും ഓക്സിജൻ  എത്തുന്നത്‌  രക്തത്തിലൂടെയാണ്.
                            അന്തരീക്ഷത്തിൽ നിന്നുമുള്ള ഓക്സിജൻ ശ്വസനം വഴി മൂക്കിലൂടെ ശ്വാസകോശത്തിലെത്തുന്നു. ശ്വാസകോശത്തിലെത്തിയ ഓക്സിജൻ അവടെ നിന്ന് രക്തത്തിൽ അലിഞ്ഞു ചേരുന്നു. ഇത്തരത്തിൽ അലിഞ്ഞു ചേർന്ന ഓക്സിജൻ പിന്നീട് രക്തത്തിലൂടെയാണ്  ശരീരത്തിലെല്ലായിടത്തേക്കും എത്തുന്നത്‌. എന്നാൽ കണ്ണിലുള്ള കോർണിയ എന്ന ശരീരഭാഗം മാത്രമാണ് അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ ജയിലിൽ എത്ര തടവുകാരെ പാർപ്പിക്കാൻ കഴിയും

                                                                                    ലോകത്തിലെ ഏറ്റവും ചെറിയ ജയിൽ
ഇംഗ്ലണ്ടിന്റെ ഭാഗമായ സാർക്ക് ദീപിലാണ്  സ്ഥിതി ചെയ്യുന്നത്. ഈ ജയിലിൽ ഒരേ സമയം രണ്ടു തടവുകാരെ മാത്രമേ പാർപ്പിക്കാൻ കഴിയൂ. 1856 ലാണ് ഈ ജയിൽ നിർമ്മിക്കപ്പെട്ടത്.


ഈ കുഞ്ഞൻ ജയിൽ ഇന്നൊരു ടൂറിസ്റ്റ് ആകർഷണവും കൂടി ആണ്. ലോകത്തിലെ ഏറ്റവും ചെറിയ ജയിൽ ആയതു കൊണ്ട് തന്നെ പല ഭാഗത്ത്‌ നിന്നും സഞ്ചാരികൾ ഈ  കുഞ്ഞുജയിൽ കാണാനായി എത്താറുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ബജറ്റ് അവതരിപ്പിക്കുന്നത്‌ രാജ്യമേത്

ഒരു രാജ്യത്തെ മൊത്തം വരുമാനത്തെയും, ചിലവിനെയും സംബന്ധിക്കുന്ന സാമ്പത്തിക പ്രസ്താവനയാണ് ആ രാജ്യത്തിന്റെ ബജറ്റ്. വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള ഗവണ്‍ മെന്റിന്റെ എല്ലാ പ്രതീക്ഷിത വരുമാനങ്ങളുടെയും ചെലവുകളുടെയും വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു .

      ഫ്രഞ്ച് ഭാഷയിലെ 'തുകൽ സഞ്ചി' എന്നർഥം വരുന്ന ബ്യൂഗെറ്റ് (bougette) എന്ന വാക്കിൽ നിന്നുമാണ്  ബജറ്റ് എന്നാ വാക്കുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ബജറ്റ്  അവതരിപ്പിക്കുന്ന രാഷ്ട്രം യു.എസ്.എ (അമേരിക്കൻ ഐക്യനാടുകൾ) ആണ്.

ബുള്ളറ്റ് ബൈക്ക് പ്രതിഷ്ഠയാക്കിയ ഒരു ക്ഷേത്രമുണ്ടെന്ന് പറയുന്നത് വെറും കെട്ടുകഥയാണോ


 ഒരിക്കലുമല്ല. രാജസ്ഥാനിലെ ജോധ്പൂരിനടുത്ത്  ചോട്ടില എന്നൊരു  ചെറുഗ്രാമമുണ്ട്. ബുള്ളറ്റ് ബൈക്ക് പ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രം ഈ ചെറു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. 'ബുള്ളറ്റ്  ബാബ' ക്ഷേത്രം എന്നതാണ്  ഈ ക്ഷേത്രത്തിന്റെ പേര്. ഇത്തരത്തിലുള്ള ഒരു ക്ഷേത്രം നിർമ്മിച്ചതിന് പിന്നിലെ വിശ്വാസമെന്താണെന്നറിയാമോ? എങ്കിൽ കേട്ടളൂ .വർഷങ്ങൾക്ക് മുൻപ് ഇവിടത്തെ ഠാക്കൂറിന്റെ മകാനായിരുന്ന ഓം സിങ്ങ്  രാത്തോർ ഒരിക്കൽ തന്റെ ഗ്രാമത്തിലേക്ക് മടങ്ങും വഴി മുന്നിൽ ഒരു ദിവ്യപ്രകാശം കണ്ടുവെന്നും, കണ്ട മാത്രയിൽ  ബൈക്കിന്റെ നിയന്ത്രണം വിട്ട  അദ്ദേഹം അടുത്തുള്ള ഒരു കുഴിയിലേക്ക് വീണ് മരണപ്പെട്ടു. അപകടം നടന്നതിനു ശേഷം പോലീസ് സ്റ്റേഷനിലെത്തിച്ച ബൈക്ക് പിന്നീട് അവിടെ നിന്നും കാണാതാവുകയും അപകടം നടന്നിടത്ത് തന്നെ കാണപ്പെടുകയും ചെയ്തുവത്രെ. പറ്റിക്കാനായി ആരോ ചെയ്ത പണിയാണെന്ന് കരുതിയ പോലീസുകാർ വീണ്ടും വണ്ടി സ്റ്റേഷനിലെത്തിച്ചു. ബൈക്ക് അപ്രത്യക്ഷമാകതിരിക്കാൻ ഇത്തവണ അവർ അത് നല്ല ഒരു താഴിട്ടു തന്നെ പൂട്ടുകയും താക്കോൽ ഭദ്രമായി തന്നെ കയ്യിൽ വെക്കുകയും ചെയ്തു. എന്നാൽ പിറ്റേന്നും ഇത് പോലെ തന്നെ ബൈക്ക് അപ്രത്യക്ഷമാകുകയും അപകടസ്ഥലത്ത് വീണ്ടും കാണപ്പെടുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. സ്വന്തം കണ്ണ് കൊണ്ട് തങ്ങൾ, ഓം സിംഗിന്റെ  ബൈക്ക് ഡ്രൈവറില്ലാതെ ഹൈവേ ലക്ഷ്യമാക്കി നീങ്ങുന്നത്‌ കണ്ടുവെന്ന്  പലരും അവകാശപ്പെട്ടു. പിന്നീട് നാടുകാരുടെയും, ഓം സിന്ഘിന്റെ പിതാവിന്റെയും ആവശ്യപ്രകാരം അപകടസ്ഥലത്ത് തന്നെ ബൈക്ക്  വയ്ക്കാൻ പോലീസുകാർ സമ്മതിക്കുകയാണുണ്ടായത്.  ഇതിനു ശേഷം ഒരിക്കൽ ഓം സിന്ഘിന്റെ മുത്തശി ഓം സിംഗിനെ സ്വപ്നത്തിൽ കാണുകയും, മുത്തശ്ശിയോട് തനിക്കിരിക്കാൻ അപകടം നടന്നിടത്ത് കുറച്ചു സ്ഥലമോരുക്കിത്തരണമെന്ന് പറയുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. അങ്ങനെ ബൈക്കിനായി അവിടെ ഒരു ഇരിപ്പിടം നിർമ്മിക്കുകയാണുണ്ടായത്. ബൈക്കിനെ സംബന്ധിച്ച കാര്യങ്ങൾ പെട്ടെന്ന് തന്നെ അയൽ  ഗ്രാമങ്ങളിലും, നഗരങ്ങളിലുമെല്ലാം വലിയ വാർത്തയായി പരക്കുകയും, ധാരാളം പേർ ഇത് കാണാനായി ഇവിടെയെത്തുകയും ചെയ്തു.
ഇന്ന് വരെ ആ ബൈക്ക് കണ്ടെടുത്ത അപകടസ്ഥലത്ത് നിന്ന് അനക്കുകയോ, മാറ്റി സ്ഥപ്പികുകയോ ചെയ്തിട്ടില്ല. എല്ലാ ദിവസവും ഈ ബൈക്ക്  വൃത്തിയാക്കുകയും, വർഷത്തിലൊരിക്കൽ പുതുക്കി അലങ്കരിക്കുകയും ചെയ്യാറുണ്ട്.
ഓം സിംഗ് മരിക്കുനതിനു മുൻപ് തന്നെ അപകടങ്ങള ധാരാളം നടന്നിരുന്ന ഈ ഹൈവേ പരിസരങ്ങളിൽ ഇപ്പോൾ അപകടങ്ങൾ തീരെ നടക്കരില്ലെന്നു പ്രദേശ വാസികൾ പറയുന്നു. ആ വഴി റോഡിലൂടെ സഞ്ചരിക്കുന്നവർ  പലയിടത്തുമായി ഓം സിന്ഘിനെ കണ്ടുവെന്നും ,തങ്ങളെ അപകടത്തിൽ നിന്നും രക്ഷപ്പെടുതിയീനും ഒക്കെ അവകാശപ്പെടുന്നു. ഇത് ആളുകളിൽ വിശ്വാസം ദൃഢമാക്കു കയും, ഓം സിന്ഘിനെ ഒരു ദേവനെ പോലെ  ആരാധിക്കാനും കാരണമായത്‌ . ബൈക്ക് നിന്നിടം അങ്ങനെ ഒരു ആരാധനാക്ഷേത്രമായി മാറുകയും ചെയ്തു .ഇന്നും ജോധ്പൂർ ഹൈവേ വഴി കടന്നു പോവുന്നവർ ധാരാളം ഇവിടം സന്ദർശിക്കാറുണ്ട് .

Thursday 1 October 2015

പൊറോട്ട അപകടകാരിയാണ് എന്ന് പറയുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോ


'ഇനി എല്ലാവർക്കും പറക്കാം' എന്നത് എന്തിന്റെ മുഖവാക്യമാണ്

എയർ ഏഷ്യയുടെ. മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ലൈൻ കമ്പനിയാണ് എയർ ഏഷ്യ .ഏറ്റവും കുറവ് യാത്രാകൂലി ഈടാക്കുന്ന ഏഷ്യയിലെ എയർ ലൈൻ കമ്പനി കൂടിയാണ്  എയർ ഏഷ്യ.
കമ്പനി സ്ഥാപിക്കപ്പെട്ടത് 1994 ലാണ്.  ആദ്യ കാലത്ത് പൊതുസംരംഭമായിരുന്നെങ്കിലും, പിന്നീട് കടക്കെണിയിലായ കമ്പനിയെ ടോണി ഫെർണാണ്ടസ്  വ്യവസായ പ്രമുഖൻ ഏറ്റെടുക്കുകയായിരുന്നു. 2001ലാണ് ഒരു പ്രസിദ്ധ അമേരിക്കൻ മാധ്യമ കമ്പനിയുടെ ഭാരവാഹിയായ  ടോണി ഫെർണാണ്ടസ് എയർഏഷ്യയെ ഏറ്റെടുത്തത്. ഇത് എയർഏഷ്യയുടെ ജാതകം തന്നെ മാറ്റിമറിക്കാൻ കാരണമായി. കടത്തിന്റെ പെടുകെണിയിലായിരുന്ന കമ്പനിയെ ടോണി ഫെർണാണ്ടസ് ഒരൊറ്റ വർഷം കൊണ്ട്  ലാഭത്തിലെത്തിച്ചു. പുതിയ പുതിയ റൂട്ടുകളിലൂടെ  വിമാനങ്ങൾ പറത്താൻ  തുടങ്ങിയ എയർ ഏഷ്യ, മലേഷ്യൻ  വിമാനയാത്രയുടെ കുത്തകാവകാശം മലേഷ്യൻ എയർലൈൻസ്‌ കമ്പനിയിൽ നിന്ന് പിടിച്ചെടുത്തു. യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ യാത്രാകൂലി വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു ഇത്.
 ലാഭത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയ കമ്പനി പിന്നീട് തായ്‌ എയർ ഏഷ്യ, എയർ ഏഷ്യ ഇന്ത്യ, എയർഏഷ്യ എക്സ്, എയർഏഷ്യ ജപ്പാൻ എന്നിങ്ങനെ അനവധി അനുബന്ധ സംരംഭങ്ങൾ കൂടി വിവധ രാജ്യങ്ങളിലായി ആരംഭിക്കുകയുണ്ടായി. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും 'മികച്ച ചിലവ് കുറഞ്ഞ' എയർലൈൻസുകളിൽ ഒന്നാണ് എയർഏഷ്യ.

എന്താണ് ഇ-മാലിന്യം അഥവാ ഇ-വേസ്റ്റ്

ഇ-വേസ്റ്റ് എന്നത് ഇലക്ട്രോണിക് വേസ്റ്റ് എന്നതിന്റെ ചുരുക്കപ്പേരാണ്. ഉപയോഗശൂന്യമായത് കൊണ്ട് ഉപേക്ഷിക്കപ്പെടുന്ന ഇലക്ട്രോണിക് ഉപകരണങ്ങളേയും യന്ത്രഭാഗങ്ങളേയുമാണ് ഇ-വേസ്റ്റ് എന്ന് വിളിക്കുന്നത്‌. കേടായ ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ, റെഫ്രിജറേറ്ററുകൾ മൊബൈൽ ഫോണുകൾ, എയർ കണ്ടീഷനറുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

അമേരിക്കയും ചൈനയുമാണ് കാലങ്ങളായി ഇ-വേസ്റ്റ് ഉൽപ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങൾ. ഇ-വേസ്റ്റ് ഉൽപ്പാദനത്തിൽ അഞ്ചാം സ്ഥാനമാണ്  ഇന്ത്യക്കുള്ളത്.
                 
                  ഇ-വേസ്റ്റിൽ അപകടകാരികളായ ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാവും. ഇ-വേസ്റ്റ് ശരിയായ രീതിയിൽ നിർമാർജനം ചെയ്യാതിരുന്നാൽ അവയിലടങ്ങിയിട്ടുള്ള അപകടകാരിയായ രാസപദാർഥങ്ങൾ ജലവും വായുവുമായി പ്രതിപ്രവർത്തനം നടത്തി ജലത്തെയും വായുവിനെയും മലിനമാക്കുന്നു. പുനരുപയോഗം(re-use),പുന ചംക്രമണം(re-cycle) എന്നിവയൊക്കെയാണ്  ഇ-വേസ്റ്റ് നിർമാർജനത്തിൽ അവലംബിക്കാവുന്ന സുരക്ഷിത മാർഗങ്ങൾ. ഈ രീതികളിലൂടെ നിർമാർജനം സാധിക്കാത്തതു മാത്രമേ തീർത്തും ഉപയോഗശൂന്യമെന്ന രീതിയിൽ സംസ്കരിക്കാവൂ.