Friday 25 September 2015

ശസ്ത്രക്രിയയെ കുറിച്ചുള്ള ആദ്യ ഗ്രന്ഥമേത്


എ ഡി രണ്ടാം നൂറ്റാണ്ടിനോടടുത്ത്  രചിക്കപ്പെട്ട 'സുശ്രുത സംഹിത' ആണ്  ശാസ്ട്രക്രിയാസംബന്ധമായി  രചിക്കപ്പെട്ട ലോകത്തിലെ ആദ്യ ഗ്രന്ഥം.ശാസ്ട്രക്രിയക്ക്‌ വിധേയമാക്കേണ്ട രോഗങ്ങളെപ്പറ്റിയും ,ശാസ്ട്രക്രിയാരീതികളെ കുറിച്ചും,ഔഷധങ്ങളെ സംബന്ധിച്ചും ,ശുശ്രൂഷാക്രമങ്ങളെ പറ്റിയും ഇതിൽ പറയപ്പെടുന്നു.ചരകനു ശേഷം ജീവിച്ചിരുന്ന ആയുർവേദ പണ്ഡിതനായ സുശ്രുതനാണ് ഇത് രചിട്ടിട്ടുള്ളത് .ശാസ്ട്രക്രിയക്ക്‌ ഉപയോഗിക്കുന്ന 120 ഉപകരണങ്ങളെ പറ്റിയും  അവയുടെയൊക്കെ ഉപയോഗങ്ങളെ  പറ്റിയും ഇതിൽ പ്രതിപാദിക്കുന്നു .യുദ്ധ ത്തിലോ അപകടങ്ങളിലോ പെട്ട്  നഷ്ടപ്പെടുന്ന അവയവങ്ങൾ യഥാ സ്ഥാനത്ത് വച്ച് പിടിപ്പുക്കുന്നതിനെക്കുറിച്ച്  പോലും ഇതിൽ പരാമർശിക്കുന്നു എന്ന് പറയുമ്പോൾ അതിശയം തോന്നിയേക്കാം.
  എ ഡി  ഒമ്പതാം നൂറ്റാണ്ടിൽ    'സുശ്രുത സംഹിത' അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. പിന്നീട് അറബിയിൽ നിന്ന് ലാറ്റിൻ ,ജർമ്മ ൻ ,ഇംഗ്ലീഷ് ഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് .അങ്ങനെ ആധുനിക ശസ്ത്രക്രിയാ ശാസ്ത്രത്തിലേക്കുള്ള വികാസപരിണാമത്തിലെ പ്രധാന പ്രചോദന കേന്ദ്രങ്ങളിലൊന്നാണ് 'സുശ്രുത സംഹിത'യെന്നത്  നിസ്സംശയം പറയാൻ കഴിയും.

No comments:

Post a Comment