Wednesday 30 September 2015

നിത്യഹരിത നായകൻ പ്രേംനസീറിന്റെ യഥാർത്ഥ പേരെന്തായിരുന്നു

ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്നതായിരുന്നു നടൻ പ്രേം നസീറിന്റെ യഥാർത്ഥ പേര്. മലയാള സിനിമയിലെ നിത്യഹരിത നായകൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. കാരണം മറ്റൊന്നുമല്ല, ലോകത്തിൽ തന്നെ ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ച അതുല്യ നടനാണ്‌ ശ്രീ.പ്രേം നസീർ. എഴുന്നോറോളം സിനിമകളിൽ അദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട്. മലയാളചിത്രങ്ങൾക്ക് പുറമേ തമിഴ് ചിത്രങ്ങളിലും, തെലുങ്ക് ചലച്ചിത്രങ്ങളിലും, കന്നടചിത്രങ്ങളിലും  അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നീണ്ട 37 വർഷം മലയാളസിനിമയിൽ നിറഞ്ഞു നിന്ന അദ്ദേഹം 1989ൽ തന്റെ അമ്പത്തൊമ്പതാമത്തെ വയസ്സിൽ അന്തരിച്ചു. ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചത്തിന്റെ ഗിന്നസ് റെക്കോർഡ്  ഇന്നും ഇദ്ദേഹത്തിന്റെ പേരിൽ തന്നെയാണ്. 1992ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭുഷണ്‍ നല്കി ആദരിക്കുകയുണ്ടായി.

തക്കാളി എന്ത് കൊണ്ടാണ് ചുവന്നിരിക്കുന്നതെന്നറിയാമോ

തക്കാളിക്ക്  ചുവപ്പ് നിറം നല്കുന്നത് ലൈക്കൊപ്പീൻ എന്ന രാസവസ്തുവാണ്. തക്കാളിയിൽ മാത്രമല്ല മറ്റനേകം  പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം ലൈക്കൊപ്പീൻ ഉണ്ടാവാറുണ്ട്.

ക്യാരറ്റിനും, തണ്ണി മത്തനും, മുള്ളൻ പാവലിനുമെല്ലാം ചുവന്ന നിറം നല്കുന്നത്  ലൈക്കൊപ്പീനാണ്.  ഏറ്റവുമധികം അളവിൽ ലൈക്കൊപ്പീൻ അടങ്ങിയിട്ടുള്ളത് മുള്ളൻ പാവലിലാണ്.     
                  തക്കാളിയിൽ ഉള്ളതിനേക്കാൾ 70 മടങ്ങ്‌  അധികം ലൈക്കൊപ്പീൻ മുള്ളൻ പാവലിൽ അടങ്ങിയിയിട്ടുണ്ട്.

സിഗരറ്റ് ലൈറ്ററുകളിൽ നിറയ്ക്കുന്ന വാതകമേത്


 ബ്യൂട്ടെയ്ൻ വാതകം.
മുൻകാലങ്ങളിൽ നാഫ്തയാണ് സിഗരറ്റ് ലൈറ്ററുകളിൽ വാതകമായി ഉപയോഗിച്ചിരുന്നത്. നാഫ്ത എന്നത് പെട്രോളിയത്തിന്റെ അംശിക സ്വേദനം* വഴി ലഭിക്കുന്ന ജ്വലന ശേഷിയുള്ള ഒരു മിശ്രിതമാണ്.
                           
ബ്യൂട്ടെയ്ന്റെ ജ്വലനം നഫ്തയെ അപേക്ഷിച്ച്  കൂടുതൽ നിയന്ത്രിക്കാവുന്നതും ഒപ്പം തന്നെ കുറഞ്ഞ ഗന്ധമുള്ളതുമാണ്. നാഫ്ത ഉപയോഗിക്കുന്ന ലൈറ്ററുകളിൽ പ്രത്യേകതരം തിരിയുടെ സഹായത്തോടെയാണ്  ഇന്ധനം കത്തുന്നത്. ബ്യൂട്ടെയ്ൻ ലൈറ്ററുകകളിലാകട്ടെ ഇന്ധനത്തിന്റെ ജ്വലനം നിയന്ത്രിക്കുന്നത്‌ വാതകം വരുന്ന കുഞ്ഞു പൈപ്പിന്റെ വാൾവുകൾ നിയന്ത്രിച്ച് കൊണ്ടാണ്.



*(അംശിക സ്വേദനം : പെട്രോളിയത്തിൽ നിന്നും ഡീസലും, പെട്രോളും, മണ്ണെണ്ണയും, ടാറും ഒക്കെ വേർതിരിക്കുന്ന പ്രക്രിയ)

Tuesday 29 September 2015

അധിക രക്തസമ്മർദ്ദമുള്ളവർ ഉപ്പിന് പകരം ഉപയോഗിക്കുന്നതെന്ത്

അധിക രക്തസമ്മർദ്ദമുള്ളവർ ഉപ്പിന്  പകരം ഉപയോഗിക്കുന്ന വസ്തു ഇന്തുപ്പാണ് .ഉപ്പിന്റെ അതേ  രുചിയുള്ളതും, ഉപ്പിന് പകരം ഉപയോഗിക്കാവുന്നതുമായ ഒന്നാണ്  ഇന്തുപ്പ്. കാഴ്ചയിലും ഇവ ഏകദേശം ഒരു പോലിരിക്കും. സാധാരണ ഉപ്പിന്റെ രാസനാമം സോഡിയം ക്ലോറൈഡ്  (NaCl)ആണെന്നറിയാമല്ലോ. അത് പോലെ ഇന്ദുപ്പിന്റെ രാസനാമമെന്നത്  പൊട്ടാസിയം ക്ലോറൈഡ് (KCl) ആണ്



ശരീരത്തിലെ അധികമുള്ള വിറ്റാമിൻ എ എവിടെയാണ് ശേഖരിക്കപ്പെടുന്നത്

കരളിൽ

പഴുത്ത ഇലകൾ പൊഴിയാൻ കാരണമെന്ത്

അബ്സിസിക്ക് ആസിഡ്

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ....


'നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന് ആരെയാണ് വിശേഷിപ്പിച്ചിരുന്നത്





'മൂലകത്തിന്റെ ഐഡന്റിറ്റി കാർഡ് ' എന്ന് പറയുന്നത് എന്തിനെയാണ്


വാർസോയെ 'ഫീനിക്സ് നഗര'മെന്ന് വിളിക്കുന്നതെന്ത് കൊണ്ട്


സ്വന്തം ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഒരു ഗ്രീക്ക് പുരാണകഥാപാത്രമാണ്  ഫീനിക്സ്  എന്ന പക്ഷി. രണ്ടാം ലോകയുദ്ധസമയത്തും, പിന്നീടുമായി ദശാബ്ദങ്ങളോളം നാശനഷ്ടങ്ങൾ ഏറ്റുവാങ്ങിയ ഒരു നഗരമായിരുന്നു പോളണ്ടിന്റെ തലസ്ഥാനമായ വാർസോ നഗരം. രണ്ടാം ലോകയുദ്ധം തുടങ്ങുന്നത് തന്നെ ജർമ്മനിയുടെ പടക്കപ്പലിന്റെ പോളണ്ട്  ആക്രമണത്തോടെയാണ്. യൂറോപ്പിൽ തന്നെ ഏറ്റവുമധികം ജൂതജനസംഖ്യ ഉള്ള ഒരിടമായിരുന്നു അക്കാലത്ത് പോളണ്ട് . ഇത് കൊണ്ട് തന്നെയായിരുന്നു ജർമ്മനിക്കാരായ നാസികൾ ആദ്യലക്ഷ്യമായി പോളണ്ടിനെ കണ്ടത്.  ബോംബുകളും, ഷെല്ലുകളും, വെടിയുണ്ടകളും ഈ നഗരത്തെ കാലങ്ങളോളം കീറിമുറിച്ച്  കൊണ്ടിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനമായപ്പോഴേക്കും വാർസോ നഗരത്തിന്റെ 90 ശതമാനാവും നാശോന്മുഖമായി.  പിന്നീടുള്ള 44 വർഷം അത് സോവിയറ്റ്‌  കമ്മ്യൂണിസ്റ്റ്‌  ഭരണത്തിന് കീഴിലായിരുന്നു. ഈ 44 വർഷം നീണ്ട കമ്മ്യൂണിസ്റ്റ്‌ ഭരണം, വാർസോയെ പുനർനിർമ്മാണത്തിലൂടെ റഷ്യൻ മാതൃകയിലുള്ള ഒരു നഗരമാക്കി മാറ്റി എന്ന് പറയാം. കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന്റെ പതനം 1980 കളോടെയായിരുന്നു. അതിന് ശേഷമുള്ള ദശാബ്ദങ്ങളിൽ നമുക്ക് കാണാൻ കഴിയുക ഈ നഗരത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ്. ജർമൻ ആക്രമണങ്ങൾക്ക്  മുൻപ് വാർസോ എങ്ങനെയായിരുന്നോ, അതുപോലെ തന്നെ നഗരത്തെ പുനർനിർമ്മിക്കാനുള്ള  ഒരുക്കങ്ങൾ തുടങ്ങി. പുനർനിർമ്മിക്കപ്പെട്ട വാർസോ നഗരത്തെ യുനെസ്കോ അതിന്റെ  ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇന്ന്  വാർസോ നഗരം അവിടെയെത്തുന്ന ഓരോ സഞ്ചാരികളെയും അതിന്റെ പഴയ പ്രൗഢിയുമായാണ്  വരവേല്ക്കുന്നത്. നാശത്തിന്റെ വക്കിലൂടെ കാലങ്ങളോളം കടന്നുപോയിട്ടും, അനേകം തവണ  കീറി മുറിവേൽക്കപ്പെട്ടിട്ടും, നശിക്കാൻ തയ്യാറാവാതെ, പഴയ അതേ പ്രൗഢിയോടെ തന്നെ അതിജീവിച്ചതാണ്  വാർസോ നഗരത്തിന്റെ കഥ. അത് തന്നെയാണ്  അതിനെ 'ഫീനിക്സ് നഗര'മെന്ന വിശേഷണത്തിന്  അർഹമാക്കുന്നതും.

Monday 28 September 2015

നക്ഷത്രങ്ങൾ പല നിറങ്ങളിലായി കാണപ്പെടുന്നതെന്തു കൊണ്ട്

ഒറ്റ നോട്ടത്തിൽ എല്ലാ നക്ഷത്രങ്ങളും സൂര്യനെ പോലെ പ്രകാശിക്കുന്നതായി തോന്നുമെങ്കിലും, ഒന്ന് കൂടി സൂക്ഷ്മമായി നോക്കിയാൽ അവ പല നിറങ്ങളിലാണ് അവ പ്രകാശിക്കുന്നത്  എന്ന്  മനസ്സിലാക്കാൻ സാധിക്കും. എന്ത് കൊണ്ടാണ് നക്ഷത്രങ്ങൾ പല വർണങ്ങളിലായി കാണുന്നതെന്ന്  ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ കേട്ടോളൂ നക്ഷത്രങ്ങൾ ചുവപ്പായും ,നീലയായും, മഞ്ഞയായും ഒക്കെ നിറങ്ങളിൽ കാണാൻ കാരണം അവ ജ്വലിക്കുന്ന താപനിലയിലുള്ള വ്യത്യാസം കൊണ്ടാണ് . വളരെയധികം  താപമുള്ള(ഏകദേശം മുപ്പതിനായിരം  ഡിഗ്രി സെൽഷ്യസ്സിൽ കൂടുതൽ താപമുള്ളവ) നക്ഷത്രങ്ങളാണ്  നീല നിറത്തിലായി കാണപ്പെടുന്നത് .ഇനി മൂവായിരം  ഡിഗ്രി സെൽഷ്യസ്സിൽ കുറവ് താപമുള്ളവയാണെങ്കിൽ അവയുടെ നിറം ചുവപ്പായിരിക്കും. നമ്മുടെ സൂര്യനിലെ താപനില ഏകദേശം ആറായിരം  ഡിഗ്രി സെൽഷ്യസ്സാണ് .അത് കൊണ്ട് തന്നെ ചുവപ്പ് നിറത്തിൽ നിന്ന് അല്പ്പം മാറി ഇളം ഓറഞ്ച് നിറമോ, മഞ്ഞ നിറമോ ഒക്കെയായി കാണപ്പെടുന്നു.

പ്രതിദിനം ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് സൗജന്യ ഭക്ഷണമൊരുക്കുന്ന അടുക്കള എവിടെയാണ്

പ്രതിദിനം ഒരു ലക്ഷം പേർക്ക് വരെ സൗജന്യ ഭക്ഷണം ഒരുക്കുന്ന ഒരു സ്ഥലമുണ്ടോ? ഉണ്ട് . പഞ്ചാബിലെ അമൃത് സറിൽ സ്ഥിതി ചെയ്യുന്ന സിഖ് വിഭാഗക്കാരുടെ ആരാധനാലയമായ സുവർണ്ണ ക്ഷേത്രത്തിലാണ്  ലോകത്തിലെ തന്നെ ഏറ്റവും വലിയ അന്നദാനം നടക്കുന്നത് .
സിഖുകാരുടെ ആരാധനാലയമാണെങ്കിൽ കൂടി ലോകത്തിലെ ഏതു ജാതിയിലും മതത്തിലും പെട്ടവർക്കും ഇവിടെ വരുന്നതിനും ഭക്ഷണം കഴിക്കുന്നതിനും അയിത്തമില്ല. ആർക്കും ഏത്  പാതിരാത്രിയിലും ഇവിടെ വരാം, വന്നവർക്കാർക്കും തന്നെ  വെറും വയറോടു കൂടി മടങ്ങേണ്ടി വരില്ല.  ഒരു ശരാശരി ദിവസം ഒരു ലക്ഷത്തോളം പേരും, വിശേഷ ദിനങ്ങളിൽ ഒന്നര ലക്ഷത്തോളം പേരും  ഇവിടത്തെ ഈ ഒരിക്കലും അടയ്ക്കാത്ത അടുക്കളയിൽ നിന്ന്  അന്നദാനം സ്വീകരിക്കാനായി എത്താറുണ്ട്. ഇത്രത്തോളം പേർക്കും എങ്ങനെയാണ് പ്രതിദിനം ഒരു രൂപ പോലും വാങ്ങാതെ ഭക്ഷണം സൗജന്യമായി  നല്കുന്നത്  എന്ന്  തോന്നാം. ഇത് സാധ്യമാക്കുന്നത്  ഇവിടേയ്ക്ക്  അന്നദാനത്തിനായി വിശ്വാസികൾ സംഭാവനകൾ കൊണ്ട് മാത്രമാണ്. വരുന്ന വർഷങ്ങളിലേക്ക്  അന്നദാനത്തിനായി വേണ്ട സംഭാവന മുൻകൂട്ടി തന്നെ ഇവിടേയ്ക്ക്  ലഭിക്കുന്നു എന്ന് കേട്ടാൽ ഒരു പക്ഷെ ആശ്ചര്യം തോന്നിയേക്കാം.
മുൻ കാലങ്ങളിൽ നമ്മുടെ രാജ്യത്ത് നിലവിലുണ്ടായിരുന്ന ജാതി-മത ഉച്ചനീചത്വങ്ങളില്ലാതാക്കി  മനുഷ്യരെ തുല്ല്യരായി കരുതി ഒന്നിച്ചിരുത്തി ഭക്ഷണം നല്കുക, അത് വഴി സാമൂഹിക പരിഷ്കരണം തന്നെ നടത്തുക എന്ന മഹത്തായ ഉദ്ദേശത്തോട്  കൂടിയാണ്  500 വർഷങ്ങൾക്ക് മുൻപ്  സിഖ് ഗുരുവായ ഗുരു നാനാക്ക് ഇത്തരമൊരു അന്നദാനം വിഭാവന ചെയ്തതെന്ന് പറയപ്പെടുന്നു.

Sunday 27 September 2015

ഒരു ഗ്രാം തേൻ ഉണ്ടാക്കാൻ തേനീച്ച എത്ര ദൂരം സഞ്ചരിക്കണം

പൂക്കളിലെ മധു കൊണ്ടാണ് തേനീച്ച തേൻ തേനുണ്ടാക്കുന്നത്. അല്പം മാത്രം മധുവാണ് ഓരോ തവണയും അത്  ശേഖരിക്കുന്നത്. ശേഖരിച്ച മധു കൂട്ടിലെത്തിച്ച ശേഷം, കൂടുതൽ മധു ശേഖരിക്കാനായി പിന്നെയും പൂക്കളിലേക്ക്‌  തന്നെ അത് സഞ്ചരിക്കുന്നു. ഇത്തരത്തിൽ പൂക്കളത്തിൽ നിന്ന് കൂട്ടിലേക്കും, കൂട്ടിൽ നിന്ന് പൂക്കളിലേക്കും-എന്ന ക്രമത്തിൽ ഈ യാത്ര നിരന്തരമായി നടക്കുന്നു.
     ഒരു ഗ്രാം തേൻ ഉണ്ടാക്കാൻ ഒരു തേനീച്ചയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന ദൂരമെത്രയെന്നറിയാമോ? അത് ഏകദേശം 150 കിലോമീറ്ററിലധികം വരും. വേറൊരു രീതിയിൽ പറഞ്ഞാൽ  ഒരു കിലോഗ്രാം തേൻ ഉണ്ടാക്കുന്നതിനായി ഒരു തേനീച്ചക്ക്  ഏകദേശം ഒന്നര ലക്ഷത്തിലധികം കിലോമീറ്റർ സഞ്ചരിക്കണം.

കേരളത്തിലെ പാമ്പുകളിൽ വച്ച് ഏറ്റവും വലിയ വിഷപ്പല്ല് ഏതിനാണ്




ചേനത്തണ്ടനാണ് കേരളത്തിൽ കാണുന്ന പമ്പുകളിൽ വച്ച് ഏറ്റവും വലിയ വിഷപ്പല്ലുള്ളത്. ചേനത്തണ്ടനെ അണലിയെന്നും, പുല്ലനെന്നും, മണ്ഡലിയെന്നും, പയ്യാനമണ്ഡലിയെന്നും, കണ്ണാടിവരയനെന്നും, രക്തമണ്ഡലിയെന്നും ഒക്കെ വിളിക്കാറുണ്ട്. അഞ്ചടി നീളം വരുന്ന ചേനത്തണ്ടന് മരത്തിൽ കയറാനും, വേണ്ടി വന്നാൽ നീന്താനും ഒക്കെയുള്ള കഴിവുകളുണ്ട്. മൂന്നു മനുഷ്യരെ കൊല്ലാനുള്ള വിഷം സാധാരണയായി ഇവയുടെ വിഷസഞ്ചിയിൽ ഉണ്ടാകാറുണ്ട്. വലിയ വിഷപ്പല്ലുള്ള ആളാണെങ്കിലും തീരെ സഹികേട്ടാൽ മാത്രമേ ഇവ മനുഷ്യരെ കൊത്തുകയുള്ളൂ. കാരണം ഇരയെ പിടിക്കാനാണ്  അവയുടെ വിഷം പ്രധാനമായും ഉപയോഗിക്കുന്നത്. ചിത്രത്തിൽ കാണുന്ന പോലെ വലിയ ദ്വാരമുള്ള മൂക്കും ത്രികോണാകൃതിയിലുള്ള ഇവയുടെ പ്രത്യേകതയാണ് .

Saturday 26 September 2015

ഏതാണ് പിന്നോക്കം തിരിയുന്ന ഗ്രഹം


ഒന്നൊഴിച്ച് സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളും സ്വയം കറങ്ങുന്നത്  പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ് .എന്നാൽ ഒരു ഗ്രഹം  മാത്രം കിഴക്ക് നിന്ന് പടിഞ്ഞാറേക്കാണ്  തിരിയുന്നത്. ഇത് ശുക്രനാണ് (venus). വളരെ പതുക്കെ കറങ്ങുന്ന ശുക്രൻ, ഒരു തവണ സ്വയം കറങ്ങുന്നതിന്  243 ദിവസമെടുക്കും. എന്നാൽ സൂര്യന് ചുറ്റും കറങ്ങുന്നതിനു ശുക്രന് 225 ദിവസമേ വേണ്ടു. അതായത്, ശുക്രന് ഒരു തവണ സ്വയം കറങ്ങാൻ വേണ്ട സമയം, സൂര്യന് ചുറ്റും ഒരു തവണ കറങ്ങാൻ വേണ്ട സമയത്തെക്കാൾ കൂടുതലാണ് എന്നർഥം. എന്നാൽ എന്ത് കാരണം കൊണ്ടാണ് ശുക്രൻ മാത്രം ഇത്തരത്തിൽ എതിർ ദിശയില കറങ്ങുന്നതെന്ന് വിശദീകരിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. 

Friday 25 September 2015

ഒരു സിംഹത്തിന് ഉദ്ദേശം എന്ത് ഭാരം കാണും


ഒരു ഏഷ്യൻ ആണ്‍ സിംഹത്തിന്  ശരാശരി 180 കിലോഗ്രാം തൂക്കമുണ്ടാവും. ഇനി പെണ്‍ സിംഹമാണെങ്കിൽ ശരാശരി 120 കിലോഗ്രാം ഭാരമുണ്ടാവും. ആഫ്രിക്കൻ സിംഹങ്ങൾ, ഏഷ്യൻ സിംഹങ്ങളേക്കാൾ അല്പം വലിയവാണ്. ഒരു ആഫ്രിക്കൻ ആണ്‍ സിംഹത്തിന്റെ  ശരാശരി ഭാരം 200 കിലോഗ്രാമാണ്. ഇനി ആഫ്രിക്കൻ പെണ്‍സിംഹങ്ങളുടെ ഭാരമാകട്ടെ  ശരാശരി 140 കിലോഗ്രാം വരും.
                                          

മറക്കാതെ കാണേണ്ട എം ടി യുടെ 14 ചിത്രങ്ങൾ








 മറക്കാതെ കാണേണ്ട 
14  എം ടിചിത്രങ്ങൾ:




1.അമൃതം ഗമയ                                                          
 
2.സുകൃതം











3.സദയം












4.പഞ്ചാഗ്നി











5.നഖക്ഷതങ്ങൾ











6.ഒരു ചെറു പുഞ്ചിരി











7.തീർത്ഥാടനം











8.നിർമ്മാല്യം











9.ഒരു വടക്കാൻ വീരഗാഥ











10.വൈശാലി











11.ആൾക്കൂട്ടത്തിൽ തനിയെ











12.ഇരുട്ടിന്റെ ആത്മാവ്



13.മഞ്ഞ്


14.അനുബന്ധം


ഇന്ത്യൻ പാസ്പോർട്ടുണ്ടെങ്കിൽ വിസയില്ലാതെ മറ്റു രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുമോ




തീർച്ചയായും കഴിയും. ഇന്ത്യൻ പാസ്പോർട്ട് കൈവശമുണ്ടെങ്കിൽ  വിസയില്ലാതെ തന്നെ 58 രാജ്യങ്ങൾ നിങ്ങൾക്ക് സന്ദർശിക്കാം. ഇവയിലെ 28 എണ്ണത്തിൽ സഞ്ചരിക്കുന്നതിന് വിസ ആവശ്യമേയില്ല. മറ്റു 30 രാജ്യങ്ങളിലാകട്ടെ അവിടെ എത്തുമ്പോൾ തന്നെ നിങ്ങൾക്ക് വിസ അനുവദിച്ചു തരും.

ഇന്ത്യക്കാർക്ക് വിസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങൾ :
1 ഭൂട്ടാൻ
2 ഹോങ്കോങ്  ഭൂട്ടാൻ
3 ഇക്വഡോർ
4 ദക്ഷിണ കൊറിയ
5 മെക്കാവു
6 നേപാൾ
7 അന്റാർട്ടിക്ക
8 സെയ്ഷെൽസ്
9 മാസിഡോണിയ 
10 സ്വാൽബാർഡു് 
11 ഡൊമിനിക്ക
12 ഗ്രെനാഡ
13 ഹെയ്ത്തി
14 ജമൈക്ക
15 മോണ്ട് സിറാറ്റ്‌
16 സെയ്ന്റ് കിറ്റ്സ് & നെവിസ്
17 സെയ്ന്റ് വിൻസെന്റ് & ഗ്രെനഡൈൻസ്
18 ട്രിനിഡാഡ്&ടൊബാഗോ
19 ടർക്ക്സ് & കെയ്ക്കോസ്  ദ്വീപുകൾ
20 ബ്രിട്ടീഷ്  വിർജിൻ ദ്വീപുകൾ
21 എൽ സാൽവഡോർ 
22 ടുവാലു 
23 കുക്ക് ദ്വീപുകൾ
24 ഫിജി
25 മൈക്രോനേഷ്യ
26 നിയുവെ
27 സമോവ   
28 മൌറീഷ്യസ്
29 കമ്പോഡിയ
30 ഇന്തോനേഷ്യ 
31 ലാഓസ് 
32 തായ് ലാൻഡ്‌
33 ടിമൂർ ലെസ്തെ
34 ഇറാക്ക് 
35 ജോർദാൻ
36 കൊമോറോസ് ദ്വീപുകൾ
37 മാൽദീവ്സ്
38 മൌറീഷ്യസ്
39 കെയ്പ്പ് വേർദ്
40 ജിബൂട്ടി
41 എത്ത്യോപ്പിയ 
42 ഗാംബിയ
43 ഗിനിയ-ബിസ്സാവു
44 കെന്യ
45 മഡഗാസ്കർ
46 മൊസ്സാമ്പിക്ക്
47 സാവോ ടോമേ &പ്രിൻസിപ്പെ
48 ടാൻസ്സാനിയ
49 ടോഗോ
50 ഉഗാണ്ട
51 ജോർജ്ജിയ
52 ടജികിസ്താൻ
53 സെയ്ന്റ് ലൂസിയ
54 നിക്കരാഗ്വെ
55 ബൊളീവിയ
56 ഗയാന
57 നൌറു
58 പലാവ്
              ഇത്തരത്തിൽ വിസയില്ലാതെ അന്യരാജ്യങ്ങൾ സന്ദർശിക്കാൻ കഴിവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 59 ആണ്. ഈ പട്ടികയിൽ ഒന്നാം സ്ഥാനം ബ്രിട്ടണും അമേരിക്കക്കുമാണ്. അത്‌ കൊണ്ട് തന്നെ ബ്രിട്ടീഷ്‌ പൗരന്മാർക്കും അമേരിക്കൻ പൗരന്മാർക്കും വിസയില്ലാതെ തന്നെ 147 രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയും

ശക്തിയായി ഇടി മിന്നുമ്പോൾ ബൾബുകൾ പൊട്ടിത്തെറിക്കുന്നതെന്ത് കൊണ്ട്




ശക്തിയായി ഇടി മിന്നുമ്പോൾ ഉയർന്ന വോൾട്ടേജ് ആണ്  സൃഷ്ടിക്കപ്പെടുന്നത് .ഇടിമിന്നലേൽക്കുന്ന വസ്തുക്കളിൽ കൂടി ശക്തിയായി  വൈദ്യുതി പ്രവഹിക്കും.

ബൾബിലൂടെ  വൈദ്യുതി പ്രവാഹം നടക്കുമ്പോൾ അതിനുള്ളിൽ അതിയായ ചൂട് ഉല്പാദിക്കപ്പെടുന്നു. ഈ ചൂട് കാരണം ബൾബിനുള്ളിലെ വാതകങ്ങൾ വികസിക്കുന്നു. ഇത്തരത്തിൽ അമിതമായ വാതകങ്ങളുടെ വികാസം മൂലമാണ് ബൾബുകൾ പൊട്ടിത്തെറിക്കുന്നത് . ശക്തിയായി വൈദ്യുത പ്രവാഹം നടക്കുമ്പോൾ ബൾബുകൾ പൊട്ടിത്തെറിക്കുന്നത് പോലെത്തന്നെ  മറ്റ് ഇലക്ട്രിക്  ഉപകരണങ്ങളുടെ പ്രവർത്തനഭാഗങ്ങളും കത്തി നശിക്കാനിടയുണ്ട്

റോസാ ചെടിയിൽ നിന്ന് കൽക്കണ്ടം ഉണ്ടാക്കാൻ കഴിയുമോ


തീർച്ചയായും കഴിയും.ഭാരത്തിൽ റോസാചെടി വിപുലമായി കൃഷി ചെയ്യുന്നത്  സുഗന്ധദ്രവ്യങ്ങൾക്കു വേണ്ടിയും കൽക്കണ്ടം ഉണ്ടാക്കുന്നതിന് വേണ്ടിയുമാണ് .ഭാരതത്തിൽ മുഗൾ രാജവംശത്തിന്റെ വരവോടു കൂടിയാണ് റോസാചെടികൾക്ക്  കൂടുതൽ പ്രിയമേറിയത് .സൗന്ദര്യ റാണി യായിരുന്ന നൂർജഹാനയിരുന്നു റോസാ പുഷ്പങ്ങളിൽ നിന്ന് അത്തർ ആദ്യമായി തയ്യാറാക്കിയത് .പുഷ്പങ്ങളിലെ സൗന്ദര്യ ഘടകങ്ങളെ ഒറ്റ തിരിച്ച് സുഗന്ധ ദ്രവ്യങ്ങൾ തയ്യാറാക്കുന്ന വിദ്യ ലോകത്തിൽ പ്രചരിപ്പിച്ചത് പേർഷ്യ,ഈജിപ്റ്റ്‌ ,ഇന്ത്യ,ചൈന എന്നീ പൗരസ്ത്യ ദേശങ്ങൾ ആണ് . ഇവിടങ്ങളിൽ നിർമ്മിച്ചിരുന്ന സുഗന്ധ ദ്രവ്യങ്ങൾക്ക്  അക്കാലത്ത് യൂറോപ്പിൽ നല്ല                     

എന്താണ് 'മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ'


'മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ' എന്താണ് ?
ലോക പ്രശസ്ത ചിത്രകാരനായ രാജാ രവി വർമയുടെ ഏറ്റവും ആദ്യത്തെ സ്വതന്ത്ര സൃഷ്ടിയാണ് 'മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ' എന്ന ചിത്രം .കേരളത്തനിമയുള്ള ശാലീനസൗന്ദര്യം അതിസൂക്ഷ്മമായി ആവിഷ്കരിച്ചിട്ടുള്ള ഒരു ചിത്രമാണ്  ഇത്. ആദ്യത്തെ സ്വതന്ത്ര സൃഷ്ടി എന്നത് കൊണ്ടും, ധാരാളം അംഗീകാരങ്ങൾ ലഭിച്ചുവെന്നത് കൊണ്ടും തന്നെ ഈ ചിത്രം പ്രശസ്തമാണ് .1873 ൽ മദ്രാസിൽ വച്ച് നടന്ന പ്രദർശനത്തിൽ ഈ ചിത്രത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഗവർണറുടെ കീര്തിമുദ്രയും സമ്മാനങ്ങളും ഈ ചിത്രത്തിന് ലഭിച്ചു.അത് പോലെ തന്നെ 1873 ൽ വിയന്നയിൽ നടന്ന ചിത്ര പ്രദർശനത്തിലും ഈ ചിത്രം സമ്മാനാർഹമായി.
              കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രവി വർമയുടെ മറ്റു പ്രശസ്തമായ ചിത്രങ്ങളാണ് ഹംസദമയന്തി, ശകുന്തളയുടെ പ്രേമലേഖനം ,വിശ്വാമിത്രനും മേനകയും എന്നിവ.

ശസ്ത്രക്രിയയെ കുറിച്ചുള്ള ആദ്യ ഗ്രന്ഥമേത്


എ ഡി രണ്ടാം നൂറ്റാണ്ടിനോടടുത്ത്  രചിക്കപ്പെട്ട 'സുശ്രുത സംഹിത' ആണ്  ശാസ്ട്രക്രിയാസംബന്ധമായി  രചിക്കപ്പെട്ട ലോകത്തിലെ ആദ്യ ഗ്രന്ഥം.ശാസ്ട്രക്രിയക്ക്‌ വിധേയമാക്കേണ്ട രോഗങ്ങളെപ്പറ്റിയും ,ശാസ്ട്രക്രിയാരീതികളെ കുറിച്ചും,ഔഷധങ്ങളെ സംബന്ധിച്ചും ,ശുശ്രൂഷാക്രമങ്ങളെ പറ്റിയും ഇതിൽ പറയപ്പെടുന്നു.ചരകനു ശേഷം ജീവിച്ചിരുന്ന ആയുർവേദ പണ്ഡിതനായ സുശ്രുതനാണ് ഇത് രചിട്ടിട്ടുള്ളത് .ശാസ്ട്രക്രിയക്ക്‌ ഉപയോഗിക്കുന്ന 120 ഉപകരണങ്ങളെ പറ്റിയും  അവയുടെയൊക്കെ ഉപയോഗങ്ങളെ  പറ്റിയും ഇതിൽ പ്രതിപാദിക്കുന്നു .യുദ്ധ ത്തിലോ അപകടങ്ങളിലോ പെട്ട്  നഷ്ടപ്പെടുന്ന അവയവങ്ങൾ യഥാ സ്ഥാനത്ത് വച്ച് പിടിപ്പുക്കുന്നതിനെക്കുറിച്ച്  പോലും ഇതിൽ പരാമർശിക്കുന്നു എന്ന് പറയുമ്പോൾ അതിശയം തോന്നിയേക്കാം.
  എ ഡി  ഒമ്പതാം നൂറ്റാണ്ടിൽ    'സുശ്രുത സംഹിത' അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. പിന്നീട് അറബിയിൽ നിന്ന് ലാറ്റിൻ ,ജർമ്മ ൻ ,ഇംഗ്ലീഷ് ഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് .അങ്ങനെ ആധുനിക ശസ്ത്രക്രിയാ ശാസ്ത്രത്തിലേക്കുള്ള വികാസപരിണാമത്തിലെ പ്രധാന പ്രചോദന കേന്ദ്രങ്ങളിലൊന്നാണ് 'സുശ്രുത സംഹിത'യെന്നത്  നിസ്സംശയം പറയാൻ കഴിയും.

എന്താണ് ഞാറ്റുവേല


ഞാറ്റുവേല എന്നാൽ   'ഞായറിന്റെ വേല'  എന്നാണ് അർത്ഥമാക്കുന്നത്. 'ഞായർ' എന്നാൽ 'സൂര്യൻ' ആണ്. 'വേല' എന്നാൽ സമയവും. ചുരുക്കത്തിൽ 'സൂര്യന്റെ സമയം' എന്നാണ് 'ഞാറ്റുവേല' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.   
പണ്ടൊക്കെ മഴയെ മാത്രം ആശ്രയിച്ചായിരുന്നു കൃഷിയിറക്കിയിരുന്നത് .വിത്തിറക്കാനും, കള  പറിക്കാനും, നടാനും, കൊയ്യാനുമെല്ലാം മഴയുടെ വരവും പോക്കും കണക്കാക്കണം .
   സൂര്യനെയും മലയാളമാസത്തിലെ നക്ഷത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് കൃഷിക്കാർ മഴയുടെ കണക്കെടുത്തിരുന്നത് .<സൂര്യൻ ഒരു നക്ഷത്രത്തിൽ നില്ക്കുന്ന കാലമാണ് ഒരു ഞാറ്റുവേല >..

ഒന്നിലധികം ഞാറ്റു വേലകൾ ഉൾപ്പെട്ട താണ്  ഓരോ മലയാള മാസവും. ഇനി കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ ഓരോ മലയാളമാസത്തിലും <രണ്ടേകാൽ> ഞാറ്റു  വേലകളുണ്ട്.അശ്വതി  ഞാറ്റുവേലയും ,ഭരണി ഞാറ്റുവേലയും, കാർത്തിക ഞാറ്റുവേലയുടെ കാൽ ഭാഗവും  ഉൾപ്പെട്ടതാണ് മേടമാസം .ഏകദേശം 13-14 ദിവസങ്ങളാണ് ഒരു ഞാറ്റുവേല  

ഞാറ്റുവേലയേയും മഴയേയും ബന്ധപ്പെടുത്തി ധാരാളം ചൊല്ലുകളും പറയാറുണ്ട്‌. "മകയിരം ഞാറ്റുവെലയിൽ മഴ മതി മറന്നു പെയ്യും !", "തിരുവാതിരയിൽ മഴ തിരി മുറിയാതെ പെയ്യും !" എന്നതൊക്കെ  ഇത്തരത്തിലുള്ള ചോല്ലുകളാണ്‌  .

സിബ്ബ് എന്നാണ് കണ്ടുപിടിക്കപ്പെട്ടത്


ഒരു വശത്തേക്ക് വലിച്ചാൽ തുറക്കുകയും എതിർദിശയിൽ വലിച്ചാൽ അടയുകയും ചെയ്യുന്ന സൂത്രവിദ്യയായ സിബ്ബുകൾ നിങ്ങൾ കണ്ടിട്ടില്ലേ. ഈ സൂത്രത്തിന്റെ ആദ്യരൂപം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ആദ്യമായി നിർമ്മിക്കപ്പെട്ടത്. അമേരിക്കയിലെ വിറ്റ്കോമ്പ് ജഡ്സണ്‍ എന്ന ചെറുപ്പക്കാരനായ ഒരു എഞ്ചിനീയറായിരുന്നു ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. എന്നാൽ ഈ സൂത്രം വിൽക്കാൻ ജഡ്സണ്‍ വളരെയധികം ശ്രമിച്ചുവെങ്കിലും ആരും ഇത് വാങ്ങാൻ തയ്യാറായില്ല.  'ക്ലാസ്പ് ലോക്കർ' എന്നായിരുന്നു ഈ സൂത്രത്തിന് ജഡ്സണ്‍ നൽകിയ പേര്.
ജഡ്സണ്‍ ഈ സൂത്രത്തിന് പല പരിഷ്കാരങ്ങളും വരുത്തി 'സീ-സെക്യൂരിറ്റി' എന്ന പേരിൽ പുറത്തിറക്കി. എന്നാൽ ഇടക്കിടെ തനിയെ തുറക്കുന്നു എന്നൊരു കുറവ് ഈ കണ്ടുപിടുത്തത്തിനുണ്ടായിരുന്നു.
             അതിനിടെ ലിവസ് വാക്കർ എന്നൊരാൾ   ജഡ്സണ്റെ ഈ കണ്ടുപിടുത്തം  ശ്രദ്ധിച്ചിരുന്നു. അദ്ദേഹം ഈ 'അടക്കും സൂത്രവിദ്യ'  നിർമിക്കാനായി ഒരു കമ്പനി തന്നെ പെൻസിൽവാനിയയിൽ സ്ഥാപിച്ചു. മാത്രമല്ല ഇതിലെ കുഴപ്പങ്ങൾ പരിഹരിക്കാനായി ഗിഡിയൻ സാൻഡ്ബാക്ക് എന്നൊരാളെ എർപ്പാടാക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇന്ന് നാം കാണുന്ന രീതിയിലുള്ള സിബ്ബുകൾ ഉണ്ടായത്.1913 ലാണ് ഇന്ന് കാണുന്ന തരത്തിലുള്ള സിബ്ബുകൾ ആദ്യമായി നിർമ്മിക്കപ്പെട്ടത് .
                       അതിനു ശേഷം ബി.എഫ് .ഗുഡ്റിച്ച്  എന്ന ഷൂ നിർമ്മാണ കമ്പനി ഈ ചങ്ങലവിദ്യ ഉപയോഗിച്ച് ബൂട്ടുകൾ പുറത്തിറക്കി. ആദ്യം ഈ ബൂട്ടിന് 'മിസ്ടിക് ബൂട്ട്' എന്നായിരുന്നു പേരുണ്ടായിരുന്നത് .എന്നാൽ കമ്പനിയുടെ ഉടമസ്ഥന് ഈ പേര് തീരെ പിടിച്ചില്ല .അദ്ദേഹം അതിന് കൊടുത്ത പുതിയ പെരെന്തെന്നോ ? സിബ്ബർ ബൂട്ട് !
                 പുതിയ  ഈ സൂത്രവിദ്യക്ക് 'സിബ്ബർ' എന്ന പേരും, 'സിബ്ബ്' എന്ന ഓമനപ്പേരും ലഭിച്ചത് അങ്ങനെയാണ്.