Wednesday 30 September 2015

നിത്യഹരിത നായകൻ പ്രേംനസീറിന്റെ യഥാർത്ഥ പേരെന്തായിരുന്നു

ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്നതായിരുന്നു നടൻ പ്രേം നസീറിന്റെ യഥാർത്ഥ പേര്. മലയാള സിനിമയിലെ നിത്യഹരിത നായകൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. കാരണം മറ്റൊന്നുമല്ല, ലോകത്തിൽ തന്നെ ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ച അതുല്യ നടനാണ്‌ ശ്രീ.പ്രേം നസീർ. എഴുന്നോറോളം സിനിമകളിൽ അദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട്. മലയാളചിത്രങ്ങൾക്ക് പുറമേ തമിഴ് ചിത്രങ്ങളിലും, തെലുങ്ക് ചലച്ചിത്രങ്ങളിലും, കന്നടചിത്രങ്ങളിലും  അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നീണ്ട 37 വർഷം മലയാളസിനിമയിൽ നിറഞ്ഞു നിന്ന അദ്ദേഹം 1989ൽ തന്റെ അമ്പത്തൊമ്പതാമത്തെ വയസ്സിൽ അന്തരിച്ചു. ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചത്തിന്റെ ഗിന്നസ് റെക്കോർഡ്  ഇന്നും ഇദ്ദേഹത്തിന്റെ പേരിൽ തന്നെയാണ്. 1992ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭുഷണ്‍ നല്കി ആദരിക്കുകയുണ്ടായി.

No comments:

Post a Comment