Monday 28 September 2015

നക്ഷത്രങ്ങൾ പല നിറങ്ങളിലായി കാണപ്പെടുന്നതെന്തു കൊണ്ട്

ഒറ്റ നോട്ടത്തിൽ എല്ലാ നക്ഷത്രങ്ങളും സൂര്യനെ പോലെ പ്രകാശിക്കുന്നതായി തോന്നുമെങ്കിലും, ഒന്ന് കൂടി സൂക്ഷ്മമായി നോക്കിയാൽ അവ പല നിറങ്ങളിലാണ് അവ പ്രകാശിക്കുന്നത്  എന്ന്  മനസ്സിലാക്കാൻ സാധിക്കും. എന്ത് കൊണ്ടാണ് നക്ഷത്രങ്ങൾ പല വർണങ്ങളിലായി കാണുന്നതെന്ന്  ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ കേട്ടോളൂ നക്ഷത്രങ്ങൾ ചുവപ്പായും ,നീലയായും, മഞ്ഞയായും ഒക്കെ നിറങ്ങളിൽ കാണാൻ കാരണം അവ ജ്വലിക്കുന്ന താപനിലയിലുള്ള വ്യത്യാസം കൊണ്ടാണ് . വളരെയധികം  താപമുള്ള(ഏകദേശം മുപ്പതിനായിരം  ഡിഗ്രി സെൽഷ്യസ്സിൽ കൂടുതൽ താപമുള്ളവ) നക്ഷത്രങ്ങളാണ്  നീല നിറത്തിലായി കാണപ്പെടുന്നത് .ഇനി മൂവായിരം  ഡിഗ്രി സെൽഷ്യസ്സിൽ കുറവ് താപമുള്ളവയാണെങ്കിൽ അവയുടെ നിറം ചുവപ്പായിരിക്കും. നമ്മുടെ സൂര്യനിലെ താപനില ഏകദേശം ആറായിരം  ഡിഗ്രി സെൽഷ്യസ്സാണ് .അത് കൊണ്ട് തന്നെ ചുവപ്പ് നിറത്തിൽ നിന്ന് അല്പ്പം മാറി ഇളം ഓറഞ്ച് നിറമോ, മഞ്ഞ നിറമോ ഒക്കെയായി കാണപ്പെടുന്നു.

No comments:

Post a Comment