Friday 25 September 2015

എന്താണ് ഞാറ്റുവേല


ഞാറ്റുവേല എന്നാൽ   'ഞായറിന്റെ വേല'  എന്നാണ് അർത്ഥമാക്കുന്നത്. 'ഞായർ' എന്നാൽ 'സൂര്യൻ' ആണ്. 'വേല' എന്നാൽ സമയവും. ചുരുക്കത്തിൽ 'സൂര്യന്റെ സമയം' എന്നാണ് 'ഞാറ്റുവേല' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.   
പണ്ടൊക്കെ മഴയെ മാത്രം ആശ്രയിച്ചായിരുന്നു കൃഷിയിറക്കിയിരുന്നത് .വിത്തിറക്കാനും, കള  പറിക്കാനും, നടാനും, കൊയ്യാനുമെല്ലാം മഴയുടെ വരവും പോക്കും കണക്കാക്കണം .
   സൂര്യനെയും മലയാളമാസത്തിലെ നക്ഷത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് കൃഷിക്കാർ മഴയുടെ കണക്കെടുത്തിരുന്നത് .<സൂര്യൻ ഒരു നക്ഷത്രത്തിൽ നില്ക്കുന്ന കാലമാണ് ഒരു ഞാറ്റുവേല >..

ഒന്നിലധികം ഞാറ്റു വേലകൾ ഉൾപ്പെട്ട താണ്  ഓരോ മലയാള മാസവും. ഇനി കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ ഓരോ മലയാളമാസത്തിലും <രണ്ടേകാൽ> ഞാറ്റു  വേലകളുണ്ട്.അശ്വതി  ഞാറ്റുവേലയും ,ഭരണി ഞാറ്റുവേലയും, കാർത്തിക ഞാറ്റുവേലയുടെ കാൽ ഭാഗവും  ഉൾപ്പെട്ടതാണ് മേടമാസം .ഏകദേശം 13-14 ദിവസങ്ങളാണ് ഒരു ഞാറ്റുവേല  

ഞാറ്റുവേലയേയും മഴയേയും ബന്ധപ്പെടുത്തി ധാരാളം ചൊല്ലുകളും പറയാറുണ്ട്‌. "മകയിരം ഞാറ്റുവെലയിൽ മഴ മതി മറന്നു പെയ്യും !", "തിരുവാതിരയിൽ മഴ തിരി മുറിയാതെ പെയ്യും !" എന്നതൊക്കെ  ഇത്തരത്തിലുള്ള ചോല്ലുകളാണ്‌  .

No comments:

Post a Comment