Thursday 1 October 2015

'ഇനി എല്ലാവർക്കും പറക്കാം' എന്നത് എന്തിന്റെ മുഖവാക്യമാണ്

എയർ ഏഷ്യയുടെ. മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ലൈൻ കമ്പനിയാണ് എയർ ഏഷ്യ .ഏറ്റവും കുറവ് യാത്രാകൂലി ഈടാക്കുന്ന ഏഷ്യയിലെ എയർ ലൈൻ കമ്പനി കൂടിയാണ്  എയർ ഏഷ്യ.
കമ്പനി സ്ഥാപിക്കപ്പെട്ടത് 1994 ലാണ്.  ആദ്യ കാലത്ത് പൊതുസംരംഭമായിരുന്നെങ്കിലും, പിന്നീട് കടക്കെണിയിലായ കമ്പനിയെ ടോണി ഫെർണാണ്ടസ്  വ്യവസായ പ്രമുഖൻ ഏറ്റെടുക്കുകയായിരുന്നു. 2001ലാണ് ഒരു പ്രസിദ്ധ അമേരിക്കൻ മാധ്യമ കമ്പനിയുടെ ഭാരവാഹിയായ  ടോണി ഫെർണാണ്ടസ് എയർഏഷ്യയെ ഏറ്റെടുത്തത്. ഇത് എയർഏഷ്യയുടെ ജാതകം തന്നെ മാറ്റിമറിക്കാൻ കാരണമായി. കടത്തിന്റെ പെടുകെണിയിലായിരുന്ന കമ്പനിയെ ടോണി ഫെർണാണ്ടസ് ഒരൊറ്റ വർഷം കൊണ്ട്  ലാഭത്തിലെത്തിച്ചു. പുതിയ പുതിയ റൂട്ടുകളിലൂടെ  വിമാനങ്ങൾ പറത്താൻ  തുടങ്ങിയ എയർ ഏഷ്യ, മലേഷ്യൻ  വിമാനയാത്രയുടെ കുത്തകാവകാശം മലേഷ്യൻ എയർലൈൻസ്‌ കമ്പനിയിൽ നിന്ന് പിടിച്ചെടുത്തു. യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ യാത്രാകൂലി വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു ഇത്.
 ലാഭത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയ കമ്പനി പിന്നീട് തായ്‌ എയർ ഏഷ്യ, എയർ ഏഷ്യ ഇന്ത്യ, എയർഏഷ്യ എക്സ്, എയർഏഷ്യ ജപ്പാൻ എന്നിങ്ങനെ അനവധി അനുബന്ധ സംരംഭങ്ങൾ കൂടി വിവധ രാജ്യങ്ങളിലായി ആരംഭിക്കുകയുണ്ടായി. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും 'മികച്ച ചിലവ് കുറഞ്ഞ' എയർലൈൻസുകളിൽ ഒന്നാണ് എയർഏഷ്യ.

No comments:

Post a Comment