Friday 2 October 2015

ബുള്ളറ്റ് ബൈക്ക് പ്രതിഷ്ഠയാക്കിയ ഒരു ക്ഷേത്രമുണ്ടെന്ന് പറയുന്നത് വെറും കെട്ടുകഥയാണോ


 ഒരിക്കലുമല്ല. രാജസ്ഥാനിലെ ജോധ്പൂരിനടുത്ത്  ചോട്ടില എന്നൊരു  ചെറുഗ്രാമമുണ്ട്. ബുള്ളറ്റ് ബൈക്ക് പ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രം ഈ ചെറു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. 'ബുള്ളറ്റ്  ബാബ' ക്ഷേത്രം എന്നതാണ്  ഈ ക്ഷേത്രത്തിന്റെ പേര്. ഇത്തരത്തിലുള്ള ഒരു ക്ഷേത്രം നിർമ്മിച്ചതിന് പിന്നിലെ വിശ്വാസമെന്താണെന്നറിയാമോ? എങ്കിൽ കേട്ടളൂ .വർഷങ്ങൾക്ക് മുൻപ് ഇവിടത്തെ ഠാക്കൂറിന്റെ മകാനായിരുന്ന ഓം സിങ്ങ്  രാത്തോർ ഒരിക്കൽ തന്റെ ഗ്രാമത്തിലേക്ക് മടങ്ങും വഴി മുന്നിൽ ഒരു ദിവ്യപ്രകാശം കണ്ടുവെന്നും, കണ്ട മാത്രയിൽ  ബൈക്കിന്റെ നിയന്ത്രണം വിട്ട  അദ്ദേഹം അടുത്തുള്ള ഒരു കുഴിയിലേക്ക് വീണ് മരണപ്പെട്ടു. അപകടം നടന്നതിനു ശേഷം പോലീസ് സ്റ്റേഷനിലെത്തിച്ച ബൈക്ക് പിന്നീട് അവിടെ നിന്നും കാണാതാവുകയും അപകടം നടന്നിടത്ത് തന്നെ കാണപ്പെടുകയും ചെയ്തുവത്രെ. പറ്റിക്കാനായി ആരോ ചെയ്ത പണിയാണെന്ന് കരുതിയ പോലീസുകാർ വീണ്ടും വണ്ടി സ്റ്റേഷനിലെത്തിച്ചു. ബൈക്ക് അപ്രത്യക്ഷമാകതിരിക്കാൻ ഇത്തവണ അവർ അത് നല്ല ഒരു താഴിട്ടു തന്നെ പൂട്ടുകയും താക്കോൽ ഭദ്രമായി തന്നെ കയ്യിൽ വെക്കുകയും ചെയ്തു. എന്നാൽ പിറ്റേന്നും ഇത് പോലെ തന്നെ ബൈക്ക് അപ്രത്യക്ഷമാകുകയും അപകടസ്ഥലത്ത് വീണ്ടും കാണപ്പെടുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. സ്വന്തം കണ്ണ് കൊണ്ട് തങ്ങൾ, ഓം സിംഗിന്റെ  ബൈക്ക് ഡ്രൈവറില്ലാതെ ഹൈവേ ലക്ഷ്യമാക്കി നീങ്ങുന്നത്‌ കണ്ടുവെന്ന്  പലരും അവകാശപ്പെട്ടു. പിന്നീട് നാടുകാരുടെയും, ഓം സിന്ഘിന്റെ പിതാവിന്റെയും ആവശ്യപ്രകാരം അപകടസ്ഥലത്ത് തന്നെ ബൈക്ക്  വയ്ക്കാൻ പോലീസുകാർ സമ്മതിക്കുകയാണുണ്ടായത്.  ഇതിനു ശേഷം ഒരിക്കൽ ഓം സിന്ഘിന്റെ മുത്തശി ഓം സിംഗിനെ സ്വപ്നത്തിൽ കാണുകയും, മുത്തശ്ശിയോട് തനിക്കിരിക്കാൻ അപകടം നടന്നിടത്ത് കുറച്ചു സ്ഥലമോരുക്കിത്തരണമെന്ന് പറയുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. അങ്ങനെ ബൈക്കിനായി അവിടെ ഒരു ഇരിപ്പിടം നിർമ്മിക്കുകയാണുണ്ടായത്. ബൈക്കിനെ സംബന്ധിച്ച കാര്യങ്ങൾ പെട്ടെന്ന് തന്നെ അയൽ  ഗ്രാമങ്ങളിലും, നഗരങ്ങളിലുമെല്ലാം വലിയ വാർത്തയായി പരക്കുകയും, ധാരാളം പേർ ഇത് കാണാനായി ഇവിടെയെത്തുകയും ചെയ്തു.
ഇന്ന് വരെ ആ ബൈക്ക് കണ്ടെടുത്ത അപകടസ്ഥലത്ത് നിന്ന് അനക്കുകയോ, മാറ്റി സ്ഥപ്പികുകയോ ചെയ്തിട്ടില്ല. എല്ലാ ദിവസവും ഈ ബൈക്ക്  വൃത്തിയാക്കുകയും, വർഷത്തിലൊരിക്കൽ പുതുക്കി അലങ്കരിക്കുകയും ചെയ്യാറുണ്ട്.
ഓം സിംഗ് മരിക്കുനതിനു മുൻപ് തന്നെ അപകടങ്ങള ധാരാളം നടന്നിരുന്ന ഈ ഹൈവേ പരിസരങ്ങളിൽ ഇപ്പോൾ അപകടങ്ങൾ തീരെ നടക്കരില്ലെന്നു പ്രദേശ വാസികൾ പറയുന്നു. ആ വഴി റോഡിലൂടെ സഞ്ചരിക്കുന്നവർ  പലയിടത്തുമായി ഓം സിന്ഘിനെ കണ്ടുവെന്നും ,തങ്ങളെ അപകടത്തിൽ നിന്നും രക്ഷപ്പെടുതിയീനും ഒക്കെ അവകാശപ്പെടുന്നു. ഇത് ആളുകളിൽ വിശ്വാസം ദൃഢമാക്കു കയും, ഓം സിന്ഘിനെ ഒരു ദേവനെ പോലെ  ആരാധിക്കാനും കാരണമായത്‌ . ബൈക്ക് നിന്നിടം അങ്ങനെ ഒരു ആരാധനാക്ഷേത്രമായി മാറുകയും ചെയ്തു .ഇന്നും ജോധ്പൂർ ഹൈവേ വഴി കടന്നു പോവുന്നവർ ധാരാളം ഇവിടം സന്ദർശിക്കാറുണ്ട് .

No comments:

Post a Comment